" പ്രണയത്തിനും സൗഹൃദത്തിനും വാത്സല്യത്തിനുമപ്പുറം എന്നൊന്നുണ്ടോ?"
" അറിയില്ല "
"ഉണ്ട്"
"എന്ത് ?"
" അതിനെ ഒരു പേരിട്ട് വിളിക്കാൻ എനിക്കറിയില്ല "
"പിന്നെ?"
" വാക്കുകൾ കൊണ്ട് വിവരിക്കാനാവത്തവിധം ആ ഒന്ന് നമ്മെ ചേർത്തു നിർത്തുന്നുണ്ട്. "
" വാക്കുകൾ ഇല്ലാതാകുമ്പോഴും നമ്മൾ വാചാലമാകുന്നത് അതു കൊണ്ടാകുമല്ലേ?"
"അതേ "
"നമ്മുക്കിടയിലെ മൗനം പോലും സംസാരിച്ചു കൊണ്ടിരിക്കും ഇടവേളകളില്ലാതെ"
" എപ്പോഴും കൂടെയുണ്ടാകും എന്ന് പറഞ്ഞു കൊണ്ട്"