ഓർത്തു വയ്ക്കാൻ കുറച്ച് സമയം കൊണ്ട് മധുരമുള്ള കുറച്ച് ഓർമ്മകൾ തന്ന തീരത്തിനോട് പറയാനുള്ളത്
അമ്മയുടെ ഒക്കത്തിരുന്ന് ഭയന്ന് വിതുമ്പിക്കൊണ്ട് തിരയേ നീ തീരം തൊടുന്നത് കണ്ടപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല നീ ആർത്തുല്ലസിച്ച് തീരത്തെ പുൽകിയതാണെന്ന് അല്ലാതെ ആ കുഞ്ഞു മനസിനെ പേടിപ്പെടുത്തിയതല്ലെന്ന് .
ഇന്നെനിക്ക് നിന്നെ പേടിയില്ല പക്ഷേ എന്നിട്ടും എന്തേ അവൾ നിന്നെ നോക്കി എന്റെ തോളോടു ചാഞ്ഞപ്പോൾ ഒന്നു ചേർത്തു പിടിച്ചില്ല , ഒന്നു തലോടിയില്ല.
No comments:
Post a Comment