ഇടിഞ്ഞു പൊളിഞ്ഞ പടിപ്പുര നടന്നിറങ്ങുമ്പോള്‍ അവന്‍ ചിന്തിച്ചത് അമ്മയെ കുറിച്ചായിരുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും നടുവില്‍ നിന്ന് ക്ഷയിച്ചു ഇല്ലാതായ തറവാടിന്റെ നേര്‍ചിത്രം, അവന്റെ അമ്മ ...
വഴിയോരത്ത് മൊട്ടിട്ടു തുടങ്ങിയ മുല്ലചെടിയെ കണ്ടപ്പോള്‍ അവന്റെ മനസ്സില്‍ ചാറ്റൊളി പോലെ പെയ്തിറങ്ങിയത് "ചേട്ടാ, വരുമ്പോള്‍ കുറച്ചു കരിവളയും കണ്മഷിയും കൂടി വാങ്ങി വരണേ " എന്ന് പറഞ്ഞ കുഞ്ഞു പെങ്ങളുടെ മുഖം....
കതിരിട്ടു തുടങ്ങിയ നെല്‍ പാടത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ അവന്‍ ചിന്തിച്ചത് ജന്മിത്വത്തിന്റെ നിറവില്‍ നിന്ന് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തറവാടിനെ തള്ളിവിട്ട ഭൂപരിഷ്കരണ നിയമത്തെ കുറിച്ച്. ...
കവലയില്‍ നാട്ടിയിരുന്ന ചെങ്കൊടി അവന്റെ ചിന്തയെ നയിച്ചത് സമുദായത്തിലെ മാമൂലുകള്‍ക്കെതിരെ പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു, അച്ഛന്‍ തിരുമേനിയോട് വഴക്കിട്ട് ഇറങ്ങിപോയ ചേട്ടനിലേക്ക്....
നല്ല പോലെ അലങ്കരിച്ച ഒരു വിവാഹ വണ്ടി മുന്നിലൂടെ കടന്നു പോയപ്പോള്‍ അവന്‍ ചിന്തിച്ചത് വിവാഹം കഴിഞ്ഞു ഒരു മാസം പോലും തികയും മുന്‍പ് വൈധവ്യത്തിന്റെ കൈയ്പ്പുനീര്‍ കുടിക്കെണ്ടിവന്ന ചേച്ചിയെക്കുറിച്ചു....
ചിന്തകളുടെ ഭാരവും പേറി അവന്‍ ചെന്ന് നിന്നത് 'BAR' എന്ന മൂന്നക്ഷരം മാത്രമുള്ള ബോര്‍ഡ് വച്ച കെട്ടിടത്തിനു മുന്‍പില്‍...
അതിനുള്ളില്‍ നിന്നിറങ്ങുമ്പോള്‍ അവന്‍ ചിന്തിച്ചത് സമുദായം അരുത് എന്ന് പറഞ്ഞ , അവന്റെയുള്ളില്‍ കിടക്കുന്ന മദ്യത്തിന്റെയും മാംസത്തിന്റെയും വീര്യം എത്രനേരം കൂടി ഉണ്ടാകും എന്നതിനെപ്പറ്റി മാത്രം ... !!!!
No comments:
Post a Comment