അവള്‍ :
സൂര്യന്റെ താമരയെ
വിരിയിക്കുന്നതുപോലെ ...!!
തിങ്കളിന്റെ നിലാ വെളിച്ചം
ആമ്പലിനെ പുണരുന്നതുപോലെ ...!!
നിന്റെ സാമീപ്യം എന്നെ
തരളിതയാക്കുന്നതെന്തിനായിരിക്കാം ...??
അവന്‍ :
അന്ന് ആ കുട്ടിക്കാലത്ത്
താഴെ വീണുകിടക്കുന്ന കുന്നിക്കുരുമണികള്‍ പെറുക്കിയെടുക്കാന്‍
നിന്നോട് മത്സരിക്കുമ്പോഴും ...!!
ഒരു കര്‍ക്കിടകമഴയില്‍ കളിക്കൂട്ടുകാരി നിന്നോടൊപ്പം
ഒരു പുതപ്പിനുള്ളിലേക്ക് വലിയുമ്പോഴും...!!
നിന്റെ കയ്യും പിടിച്ച് പള്ളിക്കൂടത്തിന്റെ
പടവുകള്‍ കയറുമ്പോഴും ...!!
ഞാനാശിച്ചു എന്നും ഈ കളിക്കൂട്ടുകാരി
എന്നോടോപ്പമുണ്ടയിരുന്നെങ്കില്‍ ........!!!
അവര്‍:
ഇന്ന് ഈ തീരത്ത് നമ്മുടെ കണ്ണുകള്‍
പരസ്പരം ഒന്നുടക്കിയപ്പോള്‍ ...
നാം പറയാതെ പറഞ്ഞത്
നമ്മള്‍ പ്രണയിക്കുന്നു എന്നല്ലേ..??
No comments:
Post a Comment