Wednesday, August 11, 2021

ഒരിക്കൽ ഒരിടംവരെ പോകണം 

ചുറ്റിലും തുറിച്ചു നോട്ടങ്ങളില്ലാതെ പരസ്പരം നോക്കിയിരിക്കാനൊരിടത്തേക്ക് 

അവിടെ നമ്മുടെ കണ്ണുകൾ പരസ്പരം പറയുന്ന സ്വകാര്യം കേട്ടിരിക്കാം

ആ ഇടത്തെ നിശബ്ദതയെ നമ്മുടെ നിശ്വാസം കൊണ്ട് ഭഞ്ജിക്കാം 
 
അവിടെ എന്നോട് ചേർന്നിരുന്ന്   പറയാൻ ബാക്കി വച്ചത്  നീ പറയുമ്പോൾ നിന്നെ തഴുകന്ന നനുത്ത വിരലുകൾക്ക് നിന്നോട് മന്ത്രിക്കാൻ എന്തായിരിക്കും ഉണ്ടാവുക? 

No comments:

Post a Comment