Saturday, August 14, 2021

നഷ്ടപ്പെടുമോ എന്ന ഭയം മനസിൽ തോന്നി തുടങ്ങിയിരിന്നു. 

നനുത്ത  വിരലുകൾ കൊണ്ടു നീ  തൊട്ടറിഞ്ഞ എന്റെ ഉള്ളിനെ ഞാൻ വീണ്ടും മറയ്ക്കാൻ  ശ്രമിച്ചപ്പോൾ നിന്റെ മനസ് വിങ്ങിയതിന് മാപ്പ് .
 
ഇനിയത് ഉണ്ടാകില്ല. എത്ര മറയ്ക്കാൻ ശ്രമിച്ചാലും  എന്റെ ഉള്ളം നീ തൊട്ടറിയുമെന്ന് ഇന്ന് ഞാനറിയുന്നു

ഒപ്പം കൂടിയത് ഇടയ്ക്ക് യാത്ര പറഞ്ഞ് പിരിയാനല്ല
അനിവാര്യമായ ജീവിത യാത്രയുടെ അന്ത്യം വരെ ഒപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്.

നമ്മുക്ക് യഥാർത്ഥ നമ്മളാകണം. നമുക്കൊരിടം വേണം. ആ ഇടം നമ്മുക്ക് തരാത്ത സമൂഹത്തോട് നമ്മുക്ക് കലഹിക്കണം . പ്രതീക്ഷകളാണ് നിന്നോടൊപ്പം മുന്നോട്ടുള്ള യാത്രകളുടെ പ്രചോദനം




No comments:

Post a Comment