ആ ഒറ്റമരം മനസിനെ ആർദ്രമാക്കുന്നുണ്ട്
ഒരു പക്ഷേ നമ്മുക്ക് മാത്രമായി ഒരിടം അത് ഒരുക്കി വച്ചിടുണ്ടാകാം
ആ ഒറ്റമരത്തണലിന്റെ തണുപ്പിൽ അസ്തമയ സൂര്യൻ ആകാശത്തെ ചുവപ്പിച്ച് മറയുന്നത് കാണാനൊരിടം
ചുവപ്പു മാറി ആ ഒറ്റമത്തിന്റെ ഇലകൾക്കിടയിലൂടരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ നമ്മളെ നോക്കി അസൂയയോടെ കൺചിമ്മുന്ന നക്ഷത്രങ്ങളോട് വിളിച്ചു പറയണം
ഈ ഒറ്റമരത്തണൽ എനിക്കും എന്റെ പ്രിയപ്പെട്ടവൾക്കും മാത്രമായി ഒരുക്കിയ ഇടമാണെന്ന് .
No comments:
Post a Comment