അടുക്കി വയ്ക്കുന്ന വാക്കുകൾ പൂർണമാക്കുന്നത് വാക്കുകളിലൂടെ പായുന്ന നിന്റെ മനസ് ആണ്.
എന്റെ മനസ് തൊട്ടറിത്ത നിന്നെ മറക്കുകയെന്നാൽ മൃതിയാണ്
പുത്തനുടുപ്പും കുടയും സ്ലേറ്റും പുസ്തകങ്ങളുമായി അച്ഛന്റെ/അമ്മയുടെ കൈപിടിച്ച് തെല്ലൊരു പരിഭ്രമത്തോടെ അക്ഷരങ്ങളുടെ ലോകത്തിലേക്ക് നടന്നു കയറിയ ആ ദിനം ഓര്‍ക്കുന്നുണ്ടോ?
അക്ഷരങ്ങള്‍ തോഴന്മാരും വാക്കുകള്‍ തോഴിമാരും ആയി തുടങ്ങിയപ്പോള്‍ ടീച്ചര്‍ ഈണത്തില്‍ പാടി തന്ന "ഒന്നാനാം കൊച്ചുതുമ്പിയെ" ഓര്‍മ്മയില്ലേ?
ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോനീ ??
നിന്റെ കൂടെ പോന്നാലോ ,
എന്തെല്ലാം തരുമെനിക്ക് ??
കളിപ്പാനോ കളംതരുവേന്‍,
കുളിപ്പാനോ കുളംതരുവേന്‍.
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്,
ഇട്ടുണ്ണാന്‍ പൊന്‍തളിക ,
കൈ കഴുകാന്‍ വെള്ളിക്കിണ്ടി ,
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്.
ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോ നീ ??

